let time decide..

let time decide..

Thursday, August 21, 2014

കളങ്ക കാമനകളുടെ ശരീര ഭൂപടം
വെളിച്ചത്തിന്‍റെ ദൈവ കണങ്ങളില്‍
സമം ചേരുമ്പോള്‍ ജനിക്കുന്ന
കറുത്ത ഹാസ്യം.

അജ്ഞതയുടെ  അഹങ്കാര മേലാപ്പുകളില്‍
ഇരുട്ടിന്‍റെ ലഹരിയില്‍ ഉപേക്ഷിക്കപ്പെടുന്ന
വൈരൂപ്യ ദര്‍ശനങ്ങള്‍.

ഓരോ പ്രകാശ മിടിപ്പുകളിലും
ബാക്കിയാകുന്ന അരൂപിയായ ഞാന്‍.





നിഴല്‍.

Sunday, July 13, 2014

ഉച്ഛനീചത്വങ്ങളുടെ കണ്ണേറു കോലമാകാത്ത
ഒരേ ഒരു വാക്ക്.

വിക്ഷോഭത്തില്‍  ചിന്താശയങ്ങളില്‍ നിന്നും 
തെറിച്ചു വീഴുന്ന ഭാഷയുടെ വിസര്‍ജ്യം.

ജനിമൃതികളുടെ സാംസ്കാരിക പൈതൃകം 
ചോദ്യം ചെയ്യപ്പെടാനുള്ളതാണെന്ന്‌
ഓര്‍മപ്പെടുത്തുന്ന സമൂഹ ഘടികാരം.



തെറി.

Wednesday, June 20, 2012

SEASON

Clouds start chattering with the sky.
Lightning winks from the paradise.
A breeze soothes the earth.
Dreams wake up..
Sleep starts yelp n yonder..
Night puts on its luring darkness..
Tranquility transcends my thoughts..
And....
The Rain mesmerizes me with her seducing fondles..

Sunday, March 4, 2012

വേതാളം.

അലസതയുടെ അകാശക്കീറില്‍ തൂങ്ങി
അനന്തമായ ഇരുട്ടിലേക്കും നോക്കി
മുഖം കോട്ടി ചിരിക്കുന്നുണ്ട്..
തല തിരിഞ്ഞ ആസക്തികളുടെ
സ്വേദം നുണയുന്നുണ്ട്..
ഇടത്തേക്കും വലത്തേക്കും
ഇരയിട്ട ചൂണ്ടയെറിഞ്ഞു
മാംസവേട്ട നടത്തുന്നുണ്ട്..
കുറെ ചോദ്യ ചിഹ്നങ്ങളില്‍ കോര്‍ത്ത്‌
എന്‍റെ ചിന്തകളില്‍ ചോര പൊടിയ്ക്കുന്നുണ്ട്..

അവന്‍.......... ..........................................

എന്‍റെ അപരന്‍.........

എന്നിലെ കറുത്ത ഞാന്‍..!!!!!.. !!!

Monday, November 28, 2011

നീ..
എന്‍റെ കറുപ്പിലെ വെളിച്ചത്തിന്‍റെ പൊട്ട്.
എന്‍റെ  ചിന്താശയങ്ങളിലെ ദഹന രസം.
വികാര സിരകളിലെ രക്തോര്‍ജ്ജ തുടിപ്പ്..

ഞാന്‍..
നിന്‍റെ  വന്യ വിഹാരത്തില്‍ താളം മറന്നവന്‍.
നിന്‍റെ  നിമ്നോന്നതങ്ങളില്‍ ആഴം അറിഞ്ഞവന്‍.
നിന്‍റെ  പരാദാര്‍ബുദാണുക്കളുടെ വേട്ടയില്‍
             മോക്ഷം തേടുന്നവന്‍........

Saturday, October 1, 2011

-------------



അറിയുന്നില്ല എന്ന്
അറിയുന്നതാണ്
അറിവ്..

ആ അറിവിനെ
അറിയാതിരിക്കുന്നതാണ്
അറിവില്ലായ്മ..

അറിഞ്ഞവര്‍
പറയുന്നില്ല..
പറഞ്ഞവരോ..
അറിയുന്നുമില്ല..

Tuesday, September 27, 2011

.........

"നമ്മുടെ പ്രണയത്തിന്‍റെ  നിറമെന്താ??" അവള്‍ ചോദിച്ചു.
"പച്ച." അവന്‍ ചിരിച്ചു.
"നമുക്ക് രണ്ട് പച്ച മനുഷ്യരാകാം..വിശ്വ പ്രകൃതിയെ നമ്മുടെ പ്രണയത്തിന്‍റെ  പച്ചപ്പിലേക്ക് ആവാഹിക്കാം.."
ജീവന്‍റെ  ഓരോ ഹരിത കോശങ്ങളിലും പ്രകാശോര്‍ജ്ജം സൂക്ഷിച്ചു അവന്‍ അവളെ പുല്‍കി.
പ്രണയ സംശ്ലേഷണം കഴിഞ്ഞപ്പോള്‍ ഓജസ്സറ്റ അവളെ കുറെ കണ്ണാടി തുള്ളികളാക്കി അവന്‍ കുടഞ്ഞെറിഞ്ഞു.


"ചേമ്പില.."