ചില ചോദ്യങ്ങള്‍.
തിരയോട്-
"തിരഞ്ഞിട്ടും തിരഞ്ഞിട്ടും കിട്ടാത്ത എന്ത് സ്വപ്നമാണ് നീ കരയ്ക്കുള്ളിൽ ഒളിപ്പിച്ച് വെയ്ക്കുന്നത് ??"
ഭൂമിയോട്-
" എറിഞ്ഞിട്ടും എറിഞ്ഞിട്ടും കുത്തി കുതിച്ചിട്ടും നീ എന്തിനാണ് എന്നെ നിന്നിലേക്ക് തന്നെ വലിയ്ക്കുന്നത് ?"
മരത്തിനോട്-
" മഴ നരച്ചിട്ടും പുഴ മെലിഞ്ഞിട്ടും നീ എന്തിനാണ് പെയ്തു കൊണ്ടേ ഇരിക്കുന്നത് ?"
കണ്ണാടിയോട് -
" നിന്നിൽ തട്ടി തെറിക്കുന്ന എന്നെ അത്രയ്ക്ക് ഇഷ്ടമായിട്ടാണോ എന്നെ കാണുമ്പോൾ നീ തിരിഞ്ഞു നടക്കാത്തത് ?"
ക്ലോക്കിനോട് -
" ഓടിയിട്ടും ഓടിയിട്ടും എന്തേ ഒന്നിനും നിനക്ക് സമയമില്ലാതായത് ?
"പുഴയോട്-
" മഴയുടെ കുഞ്ഞുങ്ങളെ ആഴത്തിൽ ഒളിപ്പിച്ച്ചിട്ടും നീ എന്തിനാണ് കടലിനു അവയെ ഒറ്റുന്നത്?"

No comments:
Post a Comment