let time decide..

let time decide..

Friday, January 28, 2011

അടയാളം..

ഓരോ മഴതുള്ളി ചാറലിലും
തൊണ്ട പൊട്ടി കരഞ്ഞ കുറെ പെണ്‍ കണ്ണീര്‍ പ്രകൃതിയുണ്ട്..
ഓരോ കല്ല്‌ നടപ്പാതകളിലും 
കറുത്ത ചരിത്രത്തിന്‍റെ   കുരുതി കളങ്ങളായ ജനപഥങ്ങളുണ്ട്..
ഓരോ ശ്വാസ നിശ്വാസങ്ങളിലും
ഇരുമ്പ് ബൂട്ടുകളില്‍ ചതഞ്ഞരഞ്ഞ നെടുവീര്‍പുകള്‍ ഉണ്ട്..
ഓരോ നിമിഷാര്‍ദ്ധ  ഋതുക്കളിലും
തണുത്തുറഞ്ഞ ഓര്‍മകളുടെ പൂര്‍ണ വിരാമങ്ങള്‍ ഉണ്ട്..

ഏത് സ്മൃതി ഭ്രംശം ശേഷിപ്പിച്ച അടയാളമാണ് ഞാന്‍???              

RED STREET

വ്യഭിചരിക്കപ്പെട്ട ചിന്തകളില്‍ 
വെന്തു പാകമായ മനുഷ്യ മാംസ തെരുവ്..
പുകയിലക്കറ പുരണ്ട ദര്‍ശനം..
ശരീരത്തിന്‍റെ   ഊഷ്മാവില്‍ 
ശിശിരം മറക്കുന്ന അദ്ധ്യാത്മികത..
കടുത്ത നിറം പൂശിയ പാതവക്കുകളില്‍ 
സ്വപ്നം മുരടിച്ച അശ്ലീല ചിരി..      

Tuesday, January 18, 2011

കല്പാന്തകാലത്തോളം..

പ്രണയ പാരവശ്യത്തിലാണ് അവന്‍ അവളെ സുഖ സ്വര്‍ഗങ്ങളുടെ പാതയോരത്ത് കൂടി
മരണത്തിന്‍റെ   മൂര്‍ത്തതയിലേക്ക് നയിച്ചത്.
നീതിയുടെ കാവലാളന്മാരുടെ കണ്ണുകളുടെ സ്ഥാനത്ത്  അവന്‍റെ   കരുണാ കടാക്ഷത്തിന്‍റെ  ഇന്ദ്രനീല ഗോളങ്ങള്‍..
കല്പാന്തത്തോളം പ്രണയത്തിനും കണ്ണുകള്‍ ഉണ്ടാകുകയില്ലല്ലോ..

ഉള്ളില്‍ ഉള്ളത്..

കാമക്കരടികള്‍ കടിപിടി കൂടും വലിയൊരു കാട്
അറിവിന്‍ കുറവില്‍ അലസത പൂണ്ടൊരു മടിയന്‍ കൂട്..

പ്രപഞ്ച സത്യം ഒളിച്ചിരിക്കും മഹാകുടീരം..
ചിതലും പൊടിയും മറച്ചിരിക്കുകയാണീ സത്യം..

ചിദഗ്നികുണ്ഡം ആലസ്യത്താല്‍ ജ്വാലാ രഹിതം..
വിഷയാസക്തികള്‍ തേര് തെളിക്കും അടരാല്‍ മുദിതം..

അറിവിന്‍ സുര്യന്‍ ഉദിച്ചു പൊങ്ങാന്‍ മടി കാണിപ്പൂ..
നിറവിന്‍ പുഞ്ചിരി പൊഴിഞ്ഞിറങ്ങാന്‍ മടി കാണിപ്പൂ..      

confusion..

നാലും കൂടിയ ജീവിത junction ല്‍
കാലും പൊള്ളി കഴലുകള്‍ പൊട്ടി..
പലവഴി പോയി തോറ്റു മടങ്ങി
കാലേ കൂട്ടിയ planning തെറ്റി..

ഒരു വഴി പോയാല്‍ ജീവിത വേവ്
മറുവഴി പോയാല്‍ കാമക്കുളിര്..
ഇതിലൊരു വഴിയാണെന്‍റെ  വഴി..
ആ വഴിയേതാണെന്‍റെ  വഴി??

Friday, December 31, 2010

ഒരു കുമ്പസാരക്കുറിപ്പ്‌..

സ്വപ്നം  തുളുമ്പുമെന്‍  ജീവിത പാത്രത്തില്‍
ആരോ നിറച്ചൊരീ ജീവന്‍റെ   തുള്ളികള്‍
ആരെന്നറിയാതുഴറി ഞാന്‍ നില്‍ക്കവേ
അറിയുന്നു ഞാനതെന്നച്ഛനുമമ്മയും
ചെയ്യേണ്ടതൊന്നുമേ  ചെയ്യാതിരിക്കിലും
മായം കലര്‍ത്തുന്ന സ്നേഹം കൊടുക്കിലും
ഉള്ളില്‍ തറയ്ക്കുന്ന ദുഃഖം കൊടുക്കിലും
ഉണ്മയെപ്പോലും തിരിച്ചറിയാതെ ഞാന്‍
ദ്വേഷങ്ങള്‍ വാക്കില്‍ പകുത്തു നല്കീടിലും
എന്തവര്‍ നല്‍കുന്നു നിശ്ശബ്ദ ഗീതമായ്
നിറയുന്ന സ്നേഹത്തിന്‍ പൂനിലാ പുഞ്ചിരി
മുജ്ജന്മ പാപം പുത്രനായ്‌ വരുകിലും
ഇല്ല  നല്കില്ലവര്‍ ശാപത്തിന്‍ മുള്ളുകള്‍
കണ്ണില്‍ നിറയും ദേവാംശമാണവര്‍
പശ്ചാത്തപിച്ചു ഞാന്‍ നീറി മുറിയവേ
മന്ദം ചിരിച്ചവര്‍ മഴയായ് നിറഞ്ഞവര്‍
ഉള്‍ക്കണ്ണിനുള്ളിലെ ജീവ ബിന്ദുക്കളില്‍
ഊര്‍ജ്ജമായ് രാഗമായ് താളമായിന്നവര്‍
നീലാംബരിയില്‍ പെയ്ത താരാട്ടു പാട്ടായവര്‍
നിനവില്‍ നിറഞ്ഞൊരാ നിറവിന്‍ കുളിരവര്‍..    

Monday, December 6, 2010

അറ്റകുറ്റപണികള്‍..

എന്‍റെ ഹൃദയത്തില്‍ നിന്നും അവളുടെ ഹൃദയത്തിലേക്ക് ഒരു പാലം ഉണ്ട്..
പ്രണയം സഞ്ചരിക്കാറുള്ള വഴി..
പക്ഷേ ഇപ്പോള്‍ അറ്റ കുറ്റ പണിക്ക്  വേണ്ടി pwd അത് അടച്ചിട്ടു..
കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു..
"നിങ്ങളുടെ പ്രണയം ജീര്‍ണി ക്കപ്പെട്ടിരിക്കുന്നു.."

ഒരറ്റത്ത് എന്‍റെ സമയത്തിനായി ഞാന്‍ കാത്തു നില്‍ക്കുമ്പോള്‍
അവള്‍ വലത്തോട്ട് തിരിയുന്ന ഇടവഴിയിലൂടെ വേഗം.......