രസക്കോട്ടകളുള്ള നാവിന്റെ വാതിൽ അരക്കിട്ട് മുദ്രവെച്ചത് വ്യവസ്ഥാപിത രുചികളിൽ തുപ്പൽ തൊട്ട് അശുദ്ധിയാക്കിയതിനാണ്.
വിലയില്ലാത്ത ഇരുട്ടിലെ കാഴ്ചയ്ക്കു പകരം വെളിച്ചത്തിന്റെ ഊടുവഴിയിലേക്ക് ഒന്നു പാളിയതിനാണ് കണ്ണുകൾ ലേലത്തിന് വെച്ച് വിറ്റത്.
മൂക്കിനെ അറസ്റ്റ് ചെയ്തത് വിയർപ്പ് നിർത്തിക്കുഴച്ച പച്ചമണ്ണിന്റെ ശൗര്യം മണത്തതിനാണ്.
എതിർക്കുന്ന ശബ്ദങ്ങൾ പൊങ്ങാതിരിക്കാനും ചങ്കൂറ്റത്തിന്റെ അലർച്ച കേൾക്കാതിരിക്കാനുമാണ് ചെവികളേയും സ്വരങ്ങളേയും ജയിലിലടച്ചത്.
ചിന്തകളെ സദാചാരം കൊണ്ട് ഞെക്കിക്കൊന്നത് പൊതു ഇടങ്ങളിൽ അക്ഷരങ്ങളെ ചുംബിച്ചതിനാണ്.
വിപ്ലവം നിശ്ശബ്ദവും നിരന്തരവും ആണെന്ന് , പക്ഷേ, അവർക്കറിയില്ല.

No comments:
Post a Comment