ഓരോ കുമ്പസാരവും ഓരോ രക്ഷപെടലാണ്..
ഉത്തരവാദിത്വത്തിന്‍റെ കണ്ണികളില്‍ തുരുമ്പുരുമ്മുമ്പോള്‍..
അലസതയിലേക്കുള്ള സ്വപ്നാടനങ്ങള്‍ തുടരുമ്പോള്‍..
അസ്ഥിക്കുള്ളിലെ കൊഴുപ്പില്‍ കാമം ചികഞ്ഞു കൊത്തുമ്പോള്‍..
വിയര്‍ത്തും വിസര്‍ജ്ജിച്ചും സമയത്തിന്‍റെ ഭ്രമണം നീളുമ്പോള്‍..
ഞാന്‍ കുമ്പസാരിക്കാറുണ്ട്..
കുമ്പസാരിച്ചു രക്ഷപ്പെടാറുണ്ട്..
ഉള്ളിലെ കറുത്ത നിറമുള്ള നിസംഗതയിലേക്ക്..
നിശ്ചലമായ ചിന്തകളുടെ തടാകപ്പരപ്പിലേക്ക്..
ഉറഞ്ഞു കിടക്കുന്ന ഭയത്തിന്‍റെ താഴ്വരയിലേക്ക്..
ഈ രക്ഷപ്പെടലില്‍ നിന്നും രക്ഷപ്പെടണം എനിക്കിനി..
Hats off.. several times !!!
ReplyDeleteithum Oru Rakshapedalayille????
ReplyDeleteno chance to escape
ReplyDeletevery nice madhooo.....iniyum ezhuthuka ...nice thoughts...
ReplyDeleteഈ രക്ഷപ്പെടലില്‍ നിന്നും രക്ഷപ്പെട്ടാലേ രക്ഷയുള്ളൂ.
ReplyDeleteഈ രക്ഷപ്പെടലില്‍ നിന്നും രക്ഷപ്പെടണം എനിക്കിനി..
ReplyDelete