let time decide..

let time decide..

Tuesday, March 8, 2016

വീടുവിട്ടിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.



പകുതി കലർന്ന ചായക്കൂട്ടുകളിൽ തമ്മിലൊട്ടാതെ നിൽക്കുന്ന ചില നിറങ്ങളെ മാറ്റി നടണം.

കണ്ണീരിലിട്ട് വേവിച്ച ചിന്തകൾ പൊതികളാക്കി വേദന കൊണ്ട് സ്വന്തം പേരെഴുതി അലമാരയിൽ രഹസ്യ അറയിൽ പൂട്ടി വെയ്ക്കണം .

തടുത്ത് നിർത്തിയിട്ടും പൊട്ടിപ്പോയ ആദ്യ ജലത്തിന്റെ തുള്ളികൾ ചെറുവിരലോളം പോന്ന ചുവന്ന അടപ്പുള്ള അളുക്കിൽ സൂക്ഷിക്കണം.

കാഴ്ച , കനിവ് എന്നീ വാക്കുകളുടെ അർത്ഥം വരുന്ന കവിതാ ശകലങ്ങൾ ചുവരിൽ കറുത്ത അക്ഷരങ്ങളിൽ കോറി വെയ്ക്കണം .

മുന്നിൽ, മുറ്റത്ത് മുല്ലത്തണലിന് സ്വപ്നം കുടഞ്ഞ് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


എന്നിട്ട് ..



അപൂർണതയിൽ..
ബാക്കിയായ ചോദനകളെ ഉപേക്ഷിച്ച് വീടിന് കരളു പറിച്ചൊരുമ്മ കൊടുത്ത് ഇറങ്ങിപ്പോരണം.

ആദ്യ ചുംബനത്തിന്റെ തരിപ്പിൽ വീടങ്ങനെ വിറച്ച് വിറച്ച് നരയ്ക്കണം.

3 comments:

  1. കുറേ നാളായി ഇവിടെ വന്നിട്ട് . എഴുത്ത് വീണ്ടും തകർത്തു.

    ReplyDelete
  2. കുറേ നാളായി ഇവിടെ വന്നിട്ട് . എഴുത്ത് വീണ്ടും തകർത്തു.

    ReplyDelete