ഓരോ മഴതുള്ളി ചാറലിലും
തൊണ്ട പൊട്ടി കരഞ്ഞ കുറെ പെണ്‍ കണ്ണീര്‍ പ്രകൃതിയുണ്ട്..
ഓരോ കല്ല് നടപ്പാതകളിലും
കറുത്ത ചരിത്രത്തിന്‍റെ കുരുതി കളങ്ങളായ ജനപഥങ്ങളുണ്ട്..
ഓരോ ശ്വാസ നിശ്വാസങ്ങളിലും
ഇരുമ്പ് ബൂട്ടുകളില്‍ ചതഞ്ഞരഞ്ഞ നെടുവീര്‍പുകള്‍ ഉണ്ട്..
ഓരോ നിമിഷാര്‍ദ്ധ ഋതുക്കളിലും
തണുത്തുറഞ്ഞ ഓര്‍മകളുടെ പൂര്‍ണ വിരാമങ്ങള്‍ ഉണ്ട്..
ഏത് സ്മൃതി ഭ്രംശം ശേഷിപ്പിച്ച അടയാളമാണ് ഞാന്‍???
ഓരോ ശ്വാസ നിശ്വാസങ്ങളിലും
ഇരുമ്പ് ബൂട്ടുകളില്‍ ചതഞ്ഞരഞ്ഞ നെടുവീര്‍പുകള്‍ ഉണ്ട്..
ഓരോ നിമിഷാര്‍ദ്ധ ഋതുക്കളിലും
തണുത്തുറഞ്ഞ ഓര്‍മകളുടെ പൂര്‍ണ വിരാമങ്ങള്‍ ഉണ്ട്..
ഏത് സ്മൃതി ഭ്രംശം ശേഷിപ്പിച്ച അടയാളമാണ് ഞാന്‍???