സ്വപ്നം തുളുമ്പുമെന്‍ ജീവിത പാത്രത്തില്‍
ആരോ നിറച്ചൊരീ ജീവന്‍റെ തുള്ളികള്‍
ആരെന്നറിയാതുഴറി ഞാന്‍ നില്‍ക്കവേ
അറിയുന്നു ഞാനതെന്നച്ഛനുമമ്മയും
ചെയ്യേണ്ടതൊന്നുമേ ചെയ്യാതിരിക്കിലും
മായം കലര്‍ത്തുന്ന സ്നേഹം കൊടുക്കിലും
ഉള്ളില്‍ തറയ്ക്കുന്ന ദുഃഖം കൊടുക്കിലും
ഉണ്മയെപ്പോലും തിരിച്ചറിയാതെ ഞാന്‍
ദ്വേഷങ്ങള്‍ വാക്കില്‍ പകുത്തു നല്കീടിലും
എന്തവര്‍ നല്‍കുന്നു നിശ്ശബ്ദ ഗീതമായ്
നിറയുന്ന സ്നേഹത്തിന്‍ പൂനിലാ പുഞ്ചിരി
മുജ്ജന്മ പാപം പുത്രനായ് വരുകിലും
ഇല്ല നല്കില്ലവര്‍ ശാപത്തിന്‍ മുള്ളുകള്‍
കണ്ണില്‍ നിറയും ദേവാംശമാണവര്‍
പശ്ചാത്തപിച്ചു ഞാന്‍ നീറി മുറിയവേ
മന്ദം ചിരിച്ചവര്‍ മഴയായ് നിറഞ്ഞവര്‍
ഉള്‍ക്കണ്ണിനുള്ളിലെ ജീവ ബിന്ദുക്കളില്‍
ഊര്‍ജ്ജമായ് രാഗമായ് താളമായിന്നവര്‍
നീലാംബരിയില്‍ പെയ്ത താരാട്ടു പാട്ടായവര്‍
നിനവില്‍ നിറഞ്ഞൊരാ നിറവിന്‍ കുളിരവര്‍..
ആരോ നിറച്ചൊരീ ജീവന്‍റെ തുള്ളികള്‍
ആരെന്നറിയാതുഴറി ഞാന്‍ നില്‍ക്കവേ
അറിയുന്നു ഞാനതെന്നച്ഛനുമമ്മയും
ചെയ്യേണ്ടതൊന്നുമേ ചെയ്യാതിരിക്കിലും
മായം കലര്‍ത്തുന്ന സ്നേഹം കൊടുക്കിലും
ഉള്ളില്‍ തറയ്ക്കുന്ന ദുഃഖം കൊടുക്കിലും
ഉണ്മയെപ്പോലും തിരിച്ചറിയാതെ ഞാന്‍
ദ്വേഷങ്ങള്‍ വാക്കില്‍ പകുത്തു നല്കീടിലും
എന്തവര്‍ നല്‍കുന്നു നിശ്ശബ്ദ ഗീതമായ്
നിറയുന്ന സ്നേഹത്തിന്‍ പൂനിലാ പുഞ്ചിരി
മുജ്ജന്മ പാപം പുത്രനായ് വരുകിലും
ഇല്ല നല്കില്ലവര്‍ ശാപത്തിന്‍ മുള്ളുകള്‍
കണ്ണില്‍ നിറയും ദേവാംശമാണവര്‍
പശ്ചാത്തപിച്ചു ഞാന്‍ നീറി മുറിയവേ
മന്ദം ചിരിച്ചവര്‍ മഴയായ് നിറഞ്ഞവര്‍
ഉള്‍ക്കണ്ണിനുള്ളിലെ ജീവ ബിന്ദുക്കളില്‍
ഊര്‍ജ്ജമായ് രാഗമായ് താളമായിന്നവര്‍
നീലാംബരിയില്‍ പെയ്ത താരാട്ടു പാട്ടായവര്‍
നിനവില്‍ നിറഞ്ഞൊരാ നിറവിന്‍ കുളിരവര്‍..