രണ്ടു പേർ തമ്മിൽ അകലുന്നതിന് പല പല അർത്ഥങ്ങളുണ്ട്.
ഒരേ ദിശയിൽ ഓർമകളെയും പേറി പായുന്ന പാളങ്ങളെ പോലെ, ചിലപ്പോൾ മാത്രം കൂട്ടിമുട്ടാനിടയുള്ള തീവണ്ടി വേഗം എന്നൊരർത്ഥം.
ഒരേ കുതിപ്പിൽ തുടങ്ങി ലക്ഷ്യമൊടുങ്ങി ആകാശങ്ങളിൽ ചിതറി തീരുന്ന കൊള്ളിമീൻവെളിച്ചം എന്ന് വേറൊന്ന്.
ഒരേ ഫ്രെയിമിൽ സ്വപ്നങ്ങളുടെയും പിരിയലുകളുടെയും ഛായാചിത്രങ്ങൾക്ക് നിറങ്ങളാകുക എന്നും,
ഒരേ ശബ്ദത്തിൽ തുടങ്ങി മറക്കലിന്റെ ശാപമൗനത്തിൽ അവസാനിക്കുന്ന നിമിഷങ്ങളുടെ മരണ വിളി എന്നും,
നാം എന്ന പുഴയിൽ നിന്ന് നീ എന്നും ഞാൻ എന്നും വേറിട്ട് വറ്റിപ്പോകുന്ന ഒഴുക്ക് എന്നും,
രണ്ട് പേർ തമ്മിൽ അകലുന്നതിന് അർത്ഥം കല്പിക്കാം.
പിരിയലുകളിൽ ബാക്കിയാകുന്ന ഈ ഉപമകളിലാണ് ഇനി ദൂരങ്ങളിലിരുന്ന് നമുക്ക് കവിത തിരയേണ്ടത്.