കൊക്കിച്ചുമച്ചും കാര്‍ക്കിച്ചും
ജീവിതം തുപ്പുന്ന പുതിയ ക്ഷയ രോഗികള്‍..
വിറച്ചും വിറങ്ങലിച്ചും
മരണം പുതയ്ക്കുന്ന പുതിയ പനി വാര്‍ഡുകള്‍..
വികാരങ്ങളില്‍ വാജിതൈലം പുരട്ടി
ആസക്തിക്കുതിപ്പിനായി ചിനയ്ക്കുന്ന
പുതിയ (പഴയ?) പടക്കുതിരകള്‍..
വിശുദ്ധിയുടെ നേര്‍ത്ത ചര്‍മം
കീറിപ്പറിഞ്ഞ പാവാടക്കിനാവുകള്‍..
കാഴ്ചയില്‍ തിമിരം പരത്തുന്ന
പ്രതികരണ കണ്ണുകള്‍..